IFFKയില്‍ മമ്മൂട്ടി ചിത്രം കാതല്‍ കാണാന്‍ വന്‍തിരക്ക്

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തില്‍ മൂന്നാം ദിനം ശ്രദ്ധേയമായത് ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം കാതല്‍. 5 മലയാള സിനമകള്‍ക്ക് പുറമെ 67 ലോക സിനിമകളും വിവിധ തീയറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നു.

വേള്‍ഡ് ക്ലാസിക്, റീസ്റ്റോര്‍ഡ് ക്ലാസിക് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ സിനിമകള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തി. വലിയ തിരക്കാണ് 14 വേദികളിലും ഉണ്ടായത്. മമ്മൂട്ടി ചിത്രം കാതല്‍ ദ കോര്‍ പ്രദര്‍ശിപ്പിച്ച കൈരളി തീയേറ്ററിന് മുന്നില്‍ ഡെലിഗേറ്റുകളുടെ വന്‍ തിരകകണ് അനുഭവപ്പെട്ടത്.കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ക്യൂബന്‍ ചിത്രം ക്യൂബ ലിബ്ര, റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തില്‍ എം ടി വാസുദേവന്‍ എഴുതി, പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രവും, ജൂറി വിഭാഗത്തില്‍ സംസാര എന്ന പാന്‍ നളിന്‍ ചിത്രവും ഇന്ന് പ്രദര്‍ശനത്തിനെത്തി. ചലച്ചിത്ര മേഖലയിലെ വ്യക്തികള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ഹോം വിഭാഗം സിനിമകള്‍ക്കും ഇന്ന് തുടക്കമാകും.

റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ബുക്കിങ് കഴിഞ്ഞിരുന്നു കാതലിന്. തീയറ്ററില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ പ്രേക്ഷകര്‍ എത്തിയപ്പോള്‍ സംഘാടകരും പ്രതിനിധികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

 

Top