കോട്ടയം: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലംഘിച്ച് ചന്തകളില്‍ വന്‍ ആള്‍ക്കൂട്ടം. പതിവിന് വിപരീതമായി ഇന്ന് വലിയതോതില്‍ ജനങ്ങള്‍ പുറത്തിറങ്ങി. ഇറച്ചി, മീന്‍ മാര്‍ക്കറ്റുകളിലാണ് നിയന്ത്രണം മറികടന്ന് ആള്‍ക്കൂട്ടം ദൃശ്യമായത്.
പലചരക്ക്, പച്ചക്കറി കടകള്‍ക്ക് മുന്നിലും ആളുകള്‍ കൂട്ടമായി എത്തി. പൊലീസ് പലയിടത്തും ആളുകളെ വിരട്ടിയോടിച്ചു. പ്രധാന റോഡിലെല്ലാം വാഹന പരിശോധനയുണ്ടെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വരുന്നതിനാല്‍ ഇന്ന് തിരക്കുണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ പലയിടത്തും അനിയന്ത്രിതമായ തിരക്കുണ്ടായത് പൊലീസിന് വലിയ തലവേദനയുണ്ടാക്കി. ലോക്ക്ഡൗണ്‍ ഏപ്രില്‍ അവസാനം വരെ നീണ്ടേക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്.