വാന്‍കൂവര്‍ (കാനഡ): ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും ഹോട്ട് വീഡിയോകളും ചിത്രങ്ങളും ഒൺലി ഫാൻ അക്കൗണ്ടിൽ പങ്കുവെച്ച് വൻ ആരാധാക വൃന്ദത്തെ സൃഷ്ടിച്ച സ്കൂൾ അധ്യാപികക്കെതിരെ നടപടിക്കൊരുങ്ങി സ്കൂൾ അധികൃതർ. നിയമനടപടിയുമായി അധ്യാപിക രംഗത്തെത്തിയതോടെ സംഭവം വാർത്താപ്രാധാന്യം നേടി. കാനഡയിലാണ് സംഭവം. വാൻകൂവർ സ്കൂൾ ബോർഡിനെതിരെയാണ് കനേഡിയൻ ടീച്ചിംഗ് അസിസ്റ്റന്റ് ക്രിസ്റ്റിൻ മക്ഡൊണാൾഡിന്റെ നിയമപോരാട്ടം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവ ജെയിംസ് (Ava James) എന്നറിയപ്പെടുന്ന അധ്യാപികയുടെ ഒൺലി ഫാൻസ് സബ്‌സ്‌ക്രൈബ് ചെയ്ത ശേഷമാണ് സ്കൂൾ അധികൃതർ നടപടിക്കൊരുങ്ങിയത്.
മക്‌ഡൊണാൾഡിന് കഴിഞ്ഞ മാസം സ്‌കൂൾ ബോർഡ് നോട്ടീസ് നൽകി. അധ്യാപികയുടെ സോഷ്യൽ മീഡിയ പ്രവർത്തനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് കത്തിൽ അറിയിച്ചു. അധ്യാപിക അവാ ജെയിംസ് എന്ന പേരിൽ ആരംഭിച്ച അക്കൗണ്ടുകൾ പൂട്ടണമെന്നും ഇല്ലെങ്കിൽ പിരിച്ചുവിടുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ, ഇതുവരെ അധ്യാപിക അക്കൗണ്ടുകൾ പൂട്ടിയിട്ടില്ല. പകരം നിയമപരമായി നേരിടാനാണ് അധ്യാപികയുടെ തീരുമാനം. പൊതുജനങ്ങളുടെ പണം മറ്റെന്തൊക്കെ നല്ല കാര്യത്തിന് സ്കൂളിന് ചെലവാക്കാമെന്നും എന്നാൽ തന്റെ കാര്യത്തിൽ ഇടപെടാനാണ് സബ്സ്ക്രൈബ് ചെയ്ത് പണം കളഞ്ഞതെന്നും അധ്യാപിക ആരോപണമുന്നയിച്ചു.
ഹിയറിങ്ങിൽ അധ്യാപികയുടെ സോഷ്യൽ മീഡിയ ഇടപെടലുകളെ സംബന്ധിച്ച് സ്കൂൾ അധികൃതർ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ, സ്കൂൾ ഡിസ്ട്രിക്റ്റുമായുള്ള പോരാട്ടത്തെക്കുറിച്ചുള്ള കുറിപ്പുകൾ, ഒൺലി ഫാൻസ് എന്നിവയാണ്യെ തെളിവായി ഹാജരാക്കിയത്. സ്‌കൂൾ ബോർഡ് ഒൺലി ഫാൻസിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങിയതായി മക്‌ഡൊണാൾഡ് പറഞ്ഞു. ഒരു ഫാൻസ് സബ്‌സ്‌ക്രൈബർ അക്കൗണ്ട് മാത്രമാണ് തനിക്കുള്ളതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ എക്‌സ്‌ക്ലൂസീവ് കണ്ടന്റുകൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നത് സംബന്ധിച്ച് അന്വേഷണ സമിതിയും പരാമർശം ഉന്നയിച്ചെന്നും 35കാരിയായ അധ്യാപിക പറഞ്ഞു.
താൻ എന്താണ് ചെയ്യുന്നതെന്നറിയാനാണ് അവർ സബ്സ്ക്രിപ്ഷൻ ചെയ്തത്. അവർ എന്റെ കാര്യങ്ങളിൽ തലയിടുന്നതായി തോന്നുന്നുവെന്നും അധ്യാപിക പ്രതികരിച്ചു. തനിക്കെതിരെ ഏത് നിമിഷവും നടപടിയുണ്ടായേക്കാമെന്നും അവർ പറഞ്ഞു. എന്നാൽ, ഇതുവരെ അധ്യാപികയെ പുറത്താക്കിയിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയില് പ്രശസ്തിക്കുവേണ്ടിയാണ് അധ്യാപികയുടെ നിയമപോരാട്ടമെന്നും ചിലർ പറയുന്നു.
View this post on Instagram