തലസ്ഥാനത്ത് വന്‍ വ്യാജമദ്യ വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ വ്യാജമദ്യ വേട്ട. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് വ്യാജമദ്യ ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എക്‌സൈസ് പിടികൂടി. മലയിന്‍കീഴിലെ ഒരു വീട്ടില്‍ സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വ്യാജമദ്യ ശേഖരമാണ് പിടികൂടിയത്. 1000 കുപ്പികളില്‍ ഒഴിച്ചുവെച്ച നിലയിലാരുന്നു വ്യാജമദ്യം. വ്യാജ ഹോളോഗ്രാം സ്റ്റിക്കറും പിടിച്ചെടുത്തു. ഓണ വില്‍പ്പനയ്ക്കാണ് ഇവ തയ്യാറാക്കിയത്.

ബാലരാമപുരം ഉച്ചക്കടയില്‍ വില്‍പന നടത്തുന്നതിനിടെയാണ് മൂവര്‍സംഘത്തെ എക്‌സൈസ് പിടികൂടിയത്. മലയിന്‍കീഴ് സ്വദേശികളായ സന്തോഷ്‌കുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി പ്രകാശ്, വെള്ളായണി സ്വദേശി സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സന്തോഷ് കുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യമാണ് പിടികൂടിയത്.

Top