അനധികൃത സ്വത്ത് സമ്പാദനം: കളമശേരി ഏരിയ സെക്രട്ടറിക്കെതിരേ അന്വേഷണത്തിന് സിപിഎം

cpm

കൊച്ചി: സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് അന്വേഷണം നടത്താന്‍ സിപിഎം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സി.എം. ദിനേശ് മണി, പി.ആര്‍. മുരളി എന്നിവരാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

സാമ്പത്തിക ക്രമക്കേട് , അനധികൃത സ്വത്ത് സമ്പാദനം എന്നിവ ചൂണ്ടിക്കാട്ടി കളമശേരിയിലെ തന്നെ പാര്‍ട്ടി നേതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സക്കീര്‍ ഹുസൈനു നാലു വീടുകളുണ്ടെന്നും ഇതിനു പിന്നില്‍ സാമ്പത്തിക ക്രമക്കേണ്ടുണ്ടെന്നുമാണ് പ്രധാന പരാതി.

എന്നാല്‍ ആരോപണം തെറ്റാണെന്നു സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റിയില്‍ പറഞ്ഞു. തനിക്കു രണ്ടു വീടുകള്‍ മാത്രമാണുള്ളതെന്നും ഭാര്യക്ക് ഉയര്‍ന്ന ശമ്പളമായതുകൊണ്ടു നികുതി നല്‍കേണ്ടിവരുമെന്നും സക്കീര്‍ കമ്മിറ്റിയില്‍ പറഞ്ഞു.

Top