വാഷിങ്ടണ്‍: യജമാനനെ കണ്ടാല്‍ ഓടിവന്ന് വാലാട്ടുന്നത് നായ്ക്കളുടെ സാധാരണ സ്വഭാവമാണ്. എന്നാല്‍, മനുഷ്യരുടെ മുഖഭാവങ്ങള്‍പോലും തിരിച്ചറിയാന്‍ നായകള്‍ക്ക് കഴിവുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു.
ഒരു നായ് അതിന്റെ തല ഇടത്തോട്ടു ചരിച്ചാല്‍ ആരുടേയോ ദേഷ്യമോ ഭയമോ അത് പിടിച്ചെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം.
ഒരാളുടെ മുഖത്തെ അത്ഭുതം വായിച്ചെടുത്താല്‍ അത് തല വലത്തോട്ട് തിരിച്ചുവെച്ചിരിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല, കുടുംബാഗങ്ങളില്‍ വിഷമഘട്ടം അഭിമുഖീകരിക്കുന്നത് കാണാനായാല്‍ നായ്ക്കളുടെ ഹൃദയമിടിപ്പ് ഉയരുമെന്നും ഗവേഷക സംഘത്തിലെ സെറെനെല്ലാ ഡി ഇന്‍ജിയോ പറയുന്നു.
മനുഷ്യന്റ വികാരങ്ങള്‍ അറിയുന്നതിന് നായ്ക്കള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കുന്നതായി ഇവര്‍ കണ്ടെത്തി. തലച്ചോറിന്റെ വലതു വശം പോസ്റ്റീവ് ആയ വികാരങ്ങളെയും ഇടതുവശം നെഗറ്റീവ് ആയ വികാരങ്ങളെയും പിടിച്ചെടുക്കാന്‍ പര്യാപ്തമാണെന്നാണ് ‘ലോണിങ് ആന്‍ഡ് ബിഹേവിയര്‍’ എന്ന ജേണലിലാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.