മനുഷ്യാവകാശങ്ങള്‍ കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മനുഷ്യാവകാശങ്ങള്‍ കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും വേണ്ടിയുള്ളതല്ലെന്ന വിമര്‍ശനവുമായ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ടെലിവിഷന്‍ പരിപാടിയില്‍ ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് യോഗി വിമര്‍ശനം ഉന്നയിച്ചത്.

മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ തന്നെ മനുഷ്യാവകാശം ലംഘിക്കുന്നത് ശരിയല്ല. ഇതിന്റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും നിരവധി സംഘടനകളും ആളുകളും മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സര്‍ക്കാറിനെയും പോലീസിനേയും വിമര്‍ശിക്കുന്നുണ്ടെന്നും യോഗി പറഞ്ഞു.

മറ്റ് രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സ്ഥിതി മറിച്ചാണ്. നേപ്പാള്‍, മ്യാന്‍മാര്‍, സിംഗപ്പൂര്‍, മൗറീഷ്യസ് എന്നിവിടങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും വിമര്‍ശനങ്ങളും വായിച്ചിട്ടുപോലും സംസ്ഥാനത്തെ പൊലീസ് നടപടികളെ ജനങ്ങള്‍ പ്രശംസിക്കുന്നുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.

Top