‘കേബിള്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണം’, കേബിളുകള്‍ അപകടകരമല്ലെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: കഴുത്തിൽ കേബിൾ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിൽ നടപടി എടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കേബിൾ സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിൻ്റെയും പൊലീസിൻ്റെയും അനുമതി വാങ്ങണം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി കേബിളുകൾ അപകടകരമല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായും അപകടകരമായും സ്ഥാപിക്കപ്പെട്ടിട്ടുള്ള കേബിളുകൾ തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. കഴുത്തിൽ കേബിൾ കുരുങ്ങി കാക്കനാട് അലൻ ആൽബർട്ട് എന്ന യുവാവ് മരിച്ച സംഭവത്തിലാണ് ഉത്തരവ്.

Top