ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യക്തമാക്കി. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ടാണ് അമിതമായ തോതില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ രാമകൃഷ്ണനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കലാഭവന്‍ മണിയുടെ കലാഗ്രാമത്തില്‍ അവശനിലയില്‍ കണ്ടെത്തിയ രാമകൃഷ്ണനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടതില്‍ രാമകൃഷ്ണന്‍ കുറച്ച് ദിവസങ്ങളായി ദു:ഖിതനായിരുന്നു.

Top