കൊച്ചി: പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് നിയന്ത്രിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പൊതുസ്ഥലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍ തകര്‍ന്നു വീണുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ രൂപീകരിച്ച ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് ഹാജരാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പഞ്ചായത്തു ഡയറക്ടര്‍ക്കു നിര്‍ദ്ദേശം നല്‍കി.
പൊതുസ്ഥലങ്ങളിലെ പരസ്യബോര്‍ഡുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളുമായി ബന്ധപ്പെട്ടു കാക്കനാട് സ്വദേശി കെ.പി. രാജു സമര്‍പ്പിച്ച പരാതിയിലാണു നടപടി. പരസ്യബോര്‍ഡ് തകര്‍ന്നു വീണു ജീവഹാനിയുണ്ടാകുന്ന സംഭവങ്ങള്‍ യാഥാര്‍ഥ്യമാണെന്നു കമ്മീഷന്‍ ചൂണ്ടിക്കാട്ടി.