തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്. പറഞ്ഞത് സര്‍ക്കാരിനെതിരെയല്ല, ഉദ്യോഗസ്ഥര്‍ക്കെതിരയാണ്. പരിധി വിട്ടിട്ടില്ല. തന്റെ ജോലി മാത്രമാണ് ചെയ്തത്. എ വി ജോര്‍ജിനെ പരിശീലന ക്യാംപിലേക്ക് മാറ്റിയത് ശരിയായില്ലെന്നും ഇതിനെതിരായണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എത്ര വലിയ ഉദ്യോഗസ്ഥനായാലും ചെയ്തത് തെറ്റാണ്.കസ്റ്റഡിമരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ പറഞ്ഞ മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണിയെടുത്താല്‍ മതിയെന്നും രാഷ്ട്രീയം പറയേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ചെയര്‍മാനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ രംഗത്തെത്തിയിരുന്നു.