ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

police

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കും, ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി.

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കമ്മീഷന്റെ ഉത്തരവ്. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രഥമ ദൃഷ്ട്യാ വീഴ്ച സംഭവിച്ചു. പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.

കേരളാ പൊലീസില്‍ 1129 പേര്‍ ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് രേഖകള്‍. 2011ലാണ് കേരളാ പൊലീസിലെ ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അധ്യക്ഷനാക്കി ഒരു കമ്മിറ്റി രൂപീകരിച്ചു. ഇതിന് ശേഷമാണ് ഈ പട്ടിക പുറത്തുവന്നത്.

Top