കൊച്ചി: നിലവിലെ മദ്യനയം പ്രായോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി കോശി. ഇടത് സര്‍ക്കാരെങ്കിലും ഇത് തിരുത്തണം. നിലവിലെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ കേരളത്തിലെ ടൂറിസം മേഖല തകര്‍ന്നു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസിലെ പുഴുക്കുത്തുകളെ മേല്യുദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണ്. കൃത്യമായ അച്ചടക്ക നടപടികള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.