ജനീവ: സുഡാനിൽ സിവിലിയൻമാർക്കു നേരെ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി യുഎൻ റിപ്പോർട്ട്.
കഴിഞ്ഞവർഷം ജൂലൈ മുതൽ ഈ വർഷം ജനുവരി വരെ 114 സിവിലിയൻമാരെ സർക്കാർ അനുകൂല സൈന്യം കൊന്നൊടുക്കിയെന്നാണ് യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.
യെയ് നഗരത്തിലോ കോംഗോയുമായി അതിർത്തി പങ്കിടുന്ന പ്രാന്തപ്രദേശങ്ങളിലോ ആയിരുന്നു ഈ കൊലപാതകങ്ങളിൽ ഭൂരിഭാഗവും.
സൈന്യത്തിന്റെ ആക്രമണങ്ങൾക്കിടെ നിരവധി സ്ത്രീകൾ ബലാത്സംഗം, മർദനം, കൊള്ളയടിക്കൽ തുടങ്ങിയവയ്ക്ക് ഇരയായി. ശവസംസ്കാര ചടങ്ങുകൾക്കുനേരെ വരെ ഇവിടെ ഷെല്ലാക്രമണമുണ്ടായി.
പലായനം ചെയ്ത പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയാക്കപ്പെട്ടു. കുടുംബാംഗങ്ങളുടെ കണ്മുന്നിലായിരുന്നു ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.