ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

arrest

ബെംഗളുരു: വിവാഹ മോചന കേസില്‍ വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്റ് സീമ ഖാന്‍(43), ഭര്‍ത്താവ് ഇമ്രാന്‍ (48) എന്നിവരാണ് ക്രൈംബ്രാഞ്ച് പിടിയിലായത്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ഇവര്‍ 8 ലക്ഷം രൂപ വാങ്ങിയിരുന്നു, തുടര്‍ന്നും ഭീഷണി അസഹനീയമായപ്പോള്‍ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

Top