ഡമാസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ ബശ്ശാര്‍ സേന നടത്തുന്ന കലാപം രണ്ടാഴ്ച പിന്നിടുമ്പോള്‍ മരണസംഖ്യ 674 ആയി ഉയര്‍ന്നുവെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ഗൂതയില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്.
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനോട് ചേര്‍ന്ന കിഴക്കന്‍ ഗൂതയില്‍ വിമത പോരാളികളുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ചാണ് ബശ്ശാര്‍ സൈന്യവും റഷ്യന്‍ സൈന്യവും ആക്രമണം ആരംഭിച്ചത്. മരിച്ചവരില്‍ ഇരുന്നൂറോളം പേര്‍ കുട്ടികളാണെന്നും, പതിനായിരങ്ങള്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭ ഇടപെട്ട് ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കിയെങ്കിലും ഇത് വരെയും നടപ്പിലായിട്ടില്ല.