ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മനുഷ്യക്കടത്ത് സംഘം പൊലീസ് പിടിയിൽ. മനുഷ്യക്കടത്തുകാരിൽ നിന്ന് 19 നേപ്പാളി കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഒരു സ്ത്രീയും മൂന്നു പുരുഷൻമാരുമുൾപ്പെടെ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്.
നേപ്പാളിൽ നിന്നുളള കുട്ടികളെ കയറ്റിയ ബസ് നഗരത്തിൽ വച്ച് ഗാസിയബാദ് പൊലീസ് തടഞ്ഞതോടെയാണ് സംഭവം പുറത്തുവന്നതെന്ന് വിജയ്നഗർ എസ് എച്ച് ഒ മഹാവീർ സിംഗ് ചൗഹാൻ പറഞ്ഞു. കുട്ടികളെ വീട്ടുജോലിക്കായി ദില്ലിയിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്തു കേസിൽ പ്രതികൾക്കെതിരെ കേസെടുത്തതായി ഗാസിയാബാദ് വിജയഗനർ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.