തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ രാഹുല്‍ പശുപാലന്‍ നടത്തിയത് മനുഷ്യക്കടത്താണെന്ന് പോലീസ്. കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ വിവരങ്ങളുള്ളത്.
രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവരുടെ മുംബൈ ബന്ധം അന്വേഷിക്കണം. ഒപ്പം തന്നെ അന്തര്‍സംസ്ഥാന സംഘങ്ങളുമായുള്ള ബന്ധവും അന്വേഷിക്കണം. ആവശ്യമെങ്കില്‍ പ്രതികളെ മുംബൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും. കൂടുതല്‍ പെണ്‍കുട്ടികളെ സംഘം വലയിലാക്കിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.