തമിഴ്‌നാട്ടില്‍ നിന്നു ബോട്ടില്‍ മനുഷ്യക്കടത്തു സംഘം; കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍: തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്തുനിന്നു കാനഡയിലേയ്ക്ക് എന്ന പേരില്‍ മനുഷ്യക്കടത്തു സംഘം പുറപ്പെട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മാരിയന്‍ എന്ന ഫിഷിങ് ബോട്ടിലാണ് സംഘത്തിന്റെ യാത്ര.

തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളും തീരപ്രദേശങ്ങളോടു ചേര്‍ന്നുള്ള നഗരപ്രദേശങ്ങളിലും ഫിഷ് ലാന്റിങ് സെന്ററുകളിലും സംശയകരമായി കാണുന്ന ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ അഴീക്കോട് കോസ്റ്റല്‍ പൊലീസ് അടിയന്തര മുന്നറിയിപ്പു നല്‍കി.

ദൂരയാത്രയ്ക്കു ബാഗുകളും മറ്റുമായി കാണുന്ന ആളുകളെ കണ്ടാല്‍ ഉടന്‍ 1093, 0480 2815100 എന്ന നമ്പറുകളില്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Top