മെക്സിക്കോയിൽ കണ്ടൈനറിൽ മനുഷ്യക്കടത്ത്; 343 പേരെ രക്ഷപ്പെടുത്തി

നുഷ്യക്കടത്തിന്റെ നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവന്ന വാ‍ർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്. ഡ്രൈവർ ഇല്ലാതിരുന്ന ഒരു കണ്ടൈനർ കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ മനുഷ്യക്കടത്ത് പിടിയിലായത്. കുട്ടികളടക്കം 343 പേരെയാണ് രക്ഷിച്ചത്. മെക്സിക്കോയിൽ കണ്ടൈനറിൽ കടത്തുകയായിരുന്ന 343 പേരെ രക്ഷപ്പെടുത്തിയെന്ന് മെക്സിക്കൻ പൊലീസ് തന്നെയാണ് അറിയിച്ചത്. ഇതിൽ 103 പേർ കുട്ടികളാണെന്നും മെക്സിക്കോ പൊലീസ് വിശദീകരിച്ചു.

അമേരിക്കൻ അതിർത്തിയോട് ചേർന്ന് സ്ഥലത്ത് നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടൈനർ കണ്ടെത്തിയത്. ഈ കണ്ടൈനറിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഗ്വാട്ടിമാല, ഹോണഅടുറാസ്, ഇക്വഡോർ, എൽസാൽവദോർ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കണ്ടൈനറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അമേരിക്കയിലേക്ക് മനുഷ്യരെ കടത്തുന്ന വൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും മെക്സിക്കോ പൊലീസ് വ്യക്തമാക്കി.

Top