കൊച്ചി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാല് എസ്.ഐമാരും ഒരു കോണ്‍സ്റ്റബിളും ഉള്‍പ്പെടെ ഒമ്പതു പ്രതികളാണുള്ളത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍.
നെടുമ്പാശേരി വിമാനത്താവളം വഴി 32 പേരെ കടത്തിയെന്നാണ് കേസ്. ചിറയിന്‍കീഴ് സ്വദേശിനി മുബീനയെ മുംബയ് വിമാനത്താവളത്തില്‍ വച്ച് 2012 ജൂലായ് ആറിനു പിടിച്ചതോടെയാണ് മനുഷ്യക്കടത്ത് കേസിന്റെ തുടക്കം.
മുബീനയെ 2012 ജൂണ്‍ 11ന് നെടുമ്പാശേരിയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ യു.എ.ഇ യിലെത്തിച്ച ശേഷം പെണ്‍വാണിഭ കേന്ദ്രത്തിലെത്തിച്ച് പലര്‍ക്കും കാഴ്ചവയ്ക്കുകയും പിന്നീട് 15000 രൂപയും ടിക്കറ്റും സഹിതം കേരളത്തിലേക്കു തിരിച്ചയക്കുകയും ചെയ്യുകയായിരുന്നു.
ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ചില്‍ നിന്ന് പിന്നീട് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.