കൊച്ചി: മുനമ്പത്ത് നിന്നു പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. 80 പേരുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയത്. കസ്റ്റഡിയില്‍ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. നവജാത ശിശു അടക്കം 22 കുട്ടികള്‍ സംഘത്തിലുണ്ടെന്ന് കണ്ടെത്തിട്ടുണ്ട്.
സംഘം ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കിയാണ് കടന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, മുനമ്പത്തു നിന്ന് മനുഷ്യക്കടത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ദയ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബോട്ടില്‍ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാല്‍ കോസ്റ്റ്ഗാര്‍ഡിനും കണ്ടെത്താനായിട്ടില്ല.
ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാല്‍ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാല്‍ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡിന് പരിശോധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ. മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ ഒരു ഉടമയായ ശ്രീകാന്തിനെ സംബന്ധിച്ചും ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ദയാ മാതാ ‘ ബോട്ട് കണ്ടെത്തല്‍ പ്രയാസകരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.