ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വീട്ടു ജോലികള്‍ക്കായി നിര്‍ത്തിയിരുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തിയത്. ഒരു പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടിയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.
സംഭവത്തില്‍ മനുഷ്യക്കടത്തിന് സാധ്യത ഉണ്ടെന്നാണ് ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവോ പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.
നേരത്തെ പതിനാല് വയസുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണമാണ് റെയ്ഡിലേക്ക് എത്തിച്ചത്.