ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ ഏജന്‍സി രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സംഘടിത കുറ്റകുത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സി ആയിരിക്കണം ഇതെന്നും കോടതി നിര്‍ദ്ദേശിച്ചു.
മനുഷ്യക്കടത്ത് അന്വേഷിക്കുന്നത് പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകയായ സുനിതാ കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. 2016 സെപ്തംബറിനകം സമിതി രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.
മനുഷ്യക്കടത്ത് കേസില്‍ സാധാരണ പൊലീസ് സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാവില്ലെന്നും അന്വേഷണത്തിന് പരിമിതികളുണ്ടാവുമെന്നും സുനിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ വ്യക്തമായ അധികാരമുള്ള ഏജന്‍സിയെ കൊണ്ട് മാത്രമെ ഇത്തരം കേസുകളില്‍ ഫലപ്രദമായ അന്വേഷണം സാദ്ധ്യമാവൂ എന്നും ഹര്‍ജിക്കാരി പറഞ്ഞു.