ഗൗരിയുടെയോ അഫ്‌സലിന്റേയോ മരണവിധി ആഗ്രഹിക്കുന്നില്ല, ഹ്യൂമന്‍സ് എഫ്ബി ഇനിയില്ല

humanHinduthva

ട്ടു മാസങ്ങള്‍ക്കിപ്പുറം ഹ്യൂമന്‍സ് ഹിന്ദുത്വ ഫെയ്‌സ്ബുക്ക് പേജിന്റെ അഡ്മിന്‍ തന്റെ അക്കൗണ്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചു. നിരന്തരമായ ഭീഷണി മൂലമാണ് താന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സ്വമേധയാ പുറത്ത് കടക്കുകയാണ്. ഞാന്‍ നിരോധിക്കപ്പെടാനോ, റിപ്പോര്‍ട്ട് ചെയ്യപ്പെടാനോ ആഗ്രഹിക്കുന്നില്ല.’ ഹിന്ദുത്വയുടെ അഡ്മിന്‍ സത്യാനാഷ്.കോം എന്ന വെബ് പേജിലാണ് ഫെയ്‌സ്ബുക്ക് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. അടുത്ത കുറച്ച് കാലത്തിനിടെ കുറേ ഭീഷണികള്‍ നേരിടുകയാണെന്നും അതുകൊണ്ട്‌ ഒരു ഗൗരി ലങ്കേഷ് ആകാനോ, അഫ്രസുള്‍ ആകാനോ താന്‍ തയാറെല്ലെന്നും അഡ്മിന്‍ പറയുന്നു.

തന്റെ ജീവനേക്കാള്‍ ഞാന്‍ എന്റെ കുടുംബത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്നു അതിനാലാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നും അഡ്മിന്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തതിനു ശേഷം തന്റെ വെബ്‌സൈറ്റ് പേജും ഡിലീറ്റു ചെയ്യുമെന്നും അഡ്മിന്‍ പറഞ്ഞു.

ഏപ്രില്‍ മാസത്തിലാണ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്. സമൂഹമാധ്യമത്തില്‍ തനിക്ക് നല്ല പ്രതികരണം ലഭിച്ചിരുന്നെന്നും അഡ്മിന്‍
സൂചിപ്പിച്ചു. ഒരു ബിജെപി സംസ്ഥാനത്ത് താമസിക്കുന്ന ആളാണെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എനിക്ക് ഉണ്ടായിരുന്നില്ല. തെറ്റുകള്‍ ചൂണ്ടി കാണിക്കാന്‍ മാത്രമാണ് തയാറായത്. ആദ്യം മുതല്‍ അവസാനം വരെ ഞാന്‍ അജ്ഞാതനായി തന്നെയാണ് തുടര്‍ന്നത്.

പക്ഷെ ഫെയ്‌സ് ബുക്കിലൂടെ നിരന്തരം വരുന്ന ഭീഷണികള്‍ ജീവനെടുക്കുമെന്ന അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പേജ് ഡിലീറ്റ് ചെയ്യുമ്പോള്‍ വിജയിക്കുന്നത് ഭീണിപ്പെടുത്തുന്നവരാണ് എന്നറിയാമെങ്കിലും ജീവിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു, അതുപോലെ ഒരു ഗൗരിയായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഡ്മിന്‍ വ്യക്തമാക്കുന്നു

ഗൗരിയുടെ മരണത്തിന് ശേഷം സെപ്തംബറില്‍ തന്നെ അക്കൗണ്ടില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്റെ ലേഖനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ലക്ഷക്കണക്കിന് ആള്‍ക്കാന്‍ അത് പിന്തുടരുകയും ചെയ്തിരുന്നു. ആരോപണങ്ങളും പ്രത്യോരോപണങ്ങളും ഉന്നയിച്ചപ്പോള്‍, നൂറുകണക്കിന് അനുയായികള്‍ പേജ് യാന്ത്രികമായി പിന്തുടരുകയും ചെയ്തു.

Top