പാമ്പുകളെ ശാപ്പിട്ടു; മരണം വിതയ്ക്കുന്ന കൊറോണ വൈറസ് മനുഷ്യനിലെത്തി

ചൈനയില്‍ നിന്നും ആഗോള തലത്തില്‍ പടരുന്ന അപകടകാരിയായ വൈറസ് മനുഷ്യരില്‍ പ്രവേശിച്ചത് വുഹാനിലെ തുറന്ന വിപണിയില്‍ വില്‍ക്കുന്ന പാമ്പുകളില്‍ നിന്നെന്ന് ഗവേഷകര്‍! പെകിംഗ് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞരാണ് 2019എന്‍സിഒവി എന്ന സാര്‍സ് പോലെയുള്ള കൊറോണ വൈറസ് ഇന്‍ഫെക്ഷന്‍ മനുഷ്യനില്‍ പ്രവേശിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്തിയത്. ലോകത്താമാനം 500ലേറെ പേരെ ബാധിക്കുകയും, 17 പേരുടെ മരണത്തിനും ഇടയാക്കിയിട്ടുണ്ട്.

വവ്വാലുകളെയും, മറ്റും ബാധിക്കുന്ന തരത്തിലുള്ള ഈ കൊറോണ വൈറസ് ഇതിന് മുന്‍പ് അജ്ഞാതമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വിവിധ മൃഗങ്ങളെ പിടികൂടുന്ന വൈറസുകളെ പഠനവിധേയമാക്കിയപ്പോഴാണ് ഇപ്പോള്‍ കണ്ടെത്തിയ കൊറോണ വൈറസ് സമാനമായവ പാമ്പുകളില്‍ കണ്ടെത്തിയത്. ഈ വൈറസിന് ശക്തമായി വളരാനും, വിഭജിക്കാനും പാമ്പുകള്‍ വഴിയൊരുക്കുന്നു.

വുഹാനിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ എലി, ചെന്നായ് തുടങ്ങിയവ വരെ വില്‍പ്പനയ്ക്കുണ്ട്. വൈറസ് ബാധ ആരംഭിച്ചത് ഇവിടെ നിന്നാണെന്നാണ് കരുതുന്നത്. ഇവിടെ നിന്നും വിറ്റ പാമ്പുകളാകാം മനുഷ്യരിലേക്ക് വൈറസ് എത്തിച്ചതെന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. പാമ്പാണ് ഈ വൈറസ് വഹിക്കാന്‍ ശേഷിയുള്ള പ്രധാന വന്യജീവിയെന്ന് ശാസ്ത്രജ്ഞര്‍ മെഡിക്കല്‍ വൈറോളജി ജേണലില്‍ വ്യക്തമാക്കി.

ഈ വൈറസ് സമ്മാനിക്കുന്ന ന്യൂമോണിയ തടയാന്‍ ഈ പുതിയ വിവരം ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍. എല്ലാ തരം വൈറസുകളും എല്ലാ വര്‍ഗ്ഗവിഭാഗങ്ങളെയും ബാധിക്കില്ലെന്നും പഠനം ചൂണ്ടിക്കാണിച്ചു. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട
കൊറോണ വൈറസ് മനുഷ്യനെ കീഴടക്കിയ ഏഴാമത്തെ വേര്‍ഷനാണ്.

Top