ഹമ്മർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് GMC

നീണ്ട കാത്തിരിപ്പിന് ശേഷം ജനറൽ മോട്ടോർസ് പുതിയ ഹമ്മർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ NCAA ഫോർ ഫൈനലിനിടെ കൊമേർഷ്യൽ വീഡിയോയിൽ ഹമ്മർ ഇവി പ്രദർശിപ്പിച്ചു. ഹമ്മർ ഇവി എക്കാലത്തെയും മികച്ചതും ആകർഷകവുമായ ഇലക്ട്രിക് സൂപ്പർട്രക്കുകൾ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് GMC അവകാശപ്പെടുന്നത്.

ഈ പ്രഖ്യാപനം ഹമ്മർ ആരാധകർക്കിടയിൽ ആവേശം വർധിപ്പിച്ചിട്ടുണ്ടെങ്കിലും, വാഹനം കൈയ്യിലെത്താൻ അല്പം കാത്തിരിക്കേണ്ടി വരും. പുതിയ ഹമ്മർ ഇവി 2023 0ന് മുമ്പ് ഷോറൂമുകളിൽ എത്താൻ സാധ്യതയില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു.

പുതിയ ഹമ്മർ ഇവി എസ്‌യുവി അടുത്തൊരു അധ്യായമാണ്, ഇത് ഉപഭോക്താക്കൾക്ക് ട്രക്കിനെ തങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമാക്കുന്നതിന് നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം എമിഷനുകളില്ലാതെ പുതിയ പാതകൾ സൃഷ്ടിക്കാൻ ഉടമകെ പ്രോത്സാഹിപ്പിക്കുന്നതും തുടരുന്നു എന്ന് GMC ആഗോള വൈസ് പ്രസിഡന്റ് ഡങ്കൻ ആൽഡ്രെഡ് പറഞ്ഞു.

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം, പുതിയ ഹമ്മർ ഇവി തികച്ചും ഹെഡ്-ടർണർ ആയിരിക്കുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. പുതിയ ഗ്രില്ലും സ്ക്വയർ ഹുഡുമുള്ള ബോൾഡ് ഫ്രണ്ട് എൻഡ് എസ്‌യുവിയുടെ പരുക്കൻ ആകർഷണം വർധിപ്പിക്കുന്നു. ഹമ്മർ ഇവിയുടെ ഇന്റീരിയറിൽ ബോൾഡ് ജ്യോമട്രിക്കൽ രൂപങ്ങൾ അപ്പ്റൈറ്റ് വിൻഡ്ഷീൽഡും ക്യാബിനും നൽകുന്നു.

വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോർഡിൽ ഹൈലൈറ്റ് ചെയ്യുന്നു. നീക്കം ചെയ്യാവുന്ന റൂഫ് പാനലുകൾ, I-ബാർ മൗണ്ടിംഗ് ഫ്രെയിമുകൾ, പവർ റിയർ വിൻഡോ എന്നിവ ഉൾക്കൊള്ളുന്ന ‘ഇൻഫിനിറ്റി റൂഫ്’ ഡിസൈനും ഇതിന് പരിവർത്തനം ചെയ്യാവുന്ന ഓപ്പൺ എയർ ഡ്രൈവിംഗ് അനുഭവം സൃഷ്ടിക്കുന്നു.

Top