അടിമുടി സ്‌പോര്‍ടിയായി ഹ്യുണ്ടായി ക്രെറ്റ സ്‌പോര്‍ട് പതിപ്പ് അവതരിപ്പിച്ചു

ക്രെറ്റയുടെ പുതിയ സ്‌പോര്‍ടി പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു. പുതിയ വേരിയന്റ് ക്രെറ്റ സ്‌പോര്‍ടിനെയാണ് ഹ്യുണ്ടായി അവതരിപ്പിച്ചത്.

അടിമുടി സ്‌പോര്‍ടിയായാണ് ഹ്യുണ്ടായി ക്രെറ്റ സ്‌പോര്‍ട് ഒരുങ്ങിയിരിക്കുന്നത്.

ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ റേഡിയേറ്റര്‍ ഗ്രില്ലും, പുതുക്കിയ എയര്‍ ഡാം ഗ്രില്ലും, ഗ്ലോസ് ബ്ലാക് സ്‌കിഡ് പ്ലേറ്റും പുതിയ പതിപ്പിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

ഗ്ലോസി ബ്ലാക് സ്‌കീമിലാണ് ORVM കളും ക്രെറ്റ സ്‌പോര്‍ടില്‍ ഇടംപിടിക്കുന്നത്.

x26-1506421856-hyundai-creta-sport-revealed-4.jpg.pagespeed.ic.u_XqXAKm2T

പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് പുത്തന്‍ എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്.

ഗ്ലോസ് ബ്ലാക് സ്‌കിഡ് പ്ലേറ്റും, പുതിയ റിയര്‍ സ്‌പോയിലറുമാണ് റിയര്‍ എന്‍ഡിലെ പ്രധാന ഡിസൈന്‍ വിശേഷങ്ങള്‍.

ഇതിന് പുറമെ റൂഫ് ബാറുകള്‍ക്കും, ഷാര്‍ക്ക് ഫിന്‍ ആന്റീനയ്ക്കും ഗ്ലോസ് ബ്ലാക് ഫിനിഷാണ് ഹ്യുണ്ടായി നല്‍കിയിട്ടുള്ളത്.

x26-1506421876-hyundai-creta-sport-revealed-6.jpg.pagespeed.ic.g-F2mZfEbv

എക്സ്റ്റീരിയറിലെ സ്‌പോര്‍ടി മുഖം ഇന്റീരിയറിലേക്കും കൊണ്ടുവരാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ഓള്‍-ബ്ലാക് തീമില്‍ ഒരുങ്ങിയതാണ് ക്രെറ്റ സ്‌പോര്‍ട് ഇന്റീരിയര്‍.

ബ്ലാക് ലെതര്‍, ഫാബ്രിക് സീറ്റ്, ബ്ലാക് ഹെഡ്‌ലൈനര്‍, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് പുതിയ എസ്‌യുവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

x26-1506421856-hyundai-creta-sport-revealed-4.jpg.pagespeed.ic.u_XqXAKm2T

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ക്രെറ്റ സ്‌പോര്‍ടില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍.

Top