Hundreds bid emotional farewell to Lance Naik Sudheesh

കൊല്ലം: സിയാച്ചിനിലെ മഞ്ഞിടിച്ചിലില്‍പ്പെട്ട് വീരമൃത്യു വരിച്ച ലാന്‍സ് നായിക് ബി സുധീഷിന് ആദര്‍പൂര്‍വ്വം വിട. അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ മണ്‍റോതുരുത്തിലെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളന്തറയില്‍ ബ്രഹ്മപുത്രന്റെയും പുഷ്പ്പവല്ലിയുടെയും മകനാണ സുധീഷ്

പുലര്‍ച്ചെയാണ് വിര ജവാന്റെ മൃതദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. പിന്നീട് സുധിഷിന്റെ വിദ്യാലയമായ മണ്‍റോത്തുരുത്ത് ഗവ. എല്‍.പി സ്‌ക്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. സഹോദരന്‍ ലോന്‍സ് നായിക്ക് ബി. സുരേഷ് കുമാറും മൃതദേഹത്തെ അനുഗമിച്ചു.

ഫിബ്രവരി മൂന്നിനാണ് സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് സുധീഷ് അടക്കം പത്തു സൈനികര്‍ കൊല്ലപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സുധീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയത്.

അപകടത്തില്‍പ്പെട്ടവരില്‍ ലാന്‍സ് നായിക്ക് ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ സൈനിക ആസ്പത്രിയില്‍ വെച്ച് അദ്ദേഹവും മരണമടയുകയായിരുന്നു.

Top