പനാജി : ഗോവയിൽ ടാങ്കർ ലോറി മറിഞ്ഞ് അമോണിയ വാതകം ചോർന്നതിനെ തുടർന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയിൽ വെള്ളിയാഴ്ച പുലർച്ചെ 2.45നാണ് ടാങ്കർ മറിഞ്ഞത്.
അപകടം നടന്നയുടനെ ടാങ്കറിൽനിന്ന് ചോർന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു.സമീപപ്രദേശത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച പൊലീസ് വിഷവാതകം നിർവീര്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.