hung parliament in kerala- p.c george

കോട്ടയം: കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്ന് പിസി ജോര്‍ജ്. കേരളം ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കും. ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ താന്‍ വിജയിക്കും.

ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പൂഞ്ഞാര്‍, നിലവിലെ എംഎല്‍എ അതേ മണ്ഡലത്തില്‍ മൂന്ന് മുന്നണികളോടും ഒരേസമയം പോരാടുന്ന ഒരേയൊരു മണ്ഡലമെന്ന നിലയിലാണ് ഇവിടുത്തെ ചുതുഷ്‌കോണ മത്സരം കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Top