ന്യൂഡല്‍ഹി: സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് അധിവസിക്കുന്നവരുടെ പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന നര്‍മ്മദാ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കറുടെ ആരോഗ്യസ്ഥിതി വഷളായതായി റിപ്പോര്‍ട്ട്. പത്തോളം ഗ്രാമവാസികളും ബര്‍വാനി ജില്ലയിലെ ഛോട്ടാ ബര്‍ദയിലെ സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്.
അതേസമയം, മേധാപട്കറുടെ ആരോഗ്യനിലയെപ്പറ്റി അറിയില്ലെന്നും പരിശോധനയ്ക്കായി ഡോക്ടര്‍മാരെ കാണാന്‍ അവര്‍ അനുവദിക്കില്ലെന്നുമാണ് ജില്ലാ ഭരണകൂടം പ്രതികരിക്കുന്നത്. ഓഗസ്റ്റ് 25നാണ് മേധാ പട്കര്‍ നിരാഹാരസമരം ആരംഭിച്ചത്. ഒന്‍പത് ദിവസമായി അവര്‍ നിരാഹാരത്തിലാണ്.