അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് ഹണ്ടര്‍ ബൈഡന്‍

വാഷിംഗ്ടണ്‍: അധികൃതമായി തോക്ക് കൈവശം വെച്ചെന്ന കേസില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റം നിഷേധിച്ചു. ബൈഡന്റെ ജന്മനാടായ വില്‍മിംഗ്ടണിലെ ഫെഡറല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഹണ്ടര്‍ ബൈഡന്റെ അഭിഭാഷകന്‍ ആബെ ലോവലാണ് കുറ്റം നിഷേധിച്ചത്. ഹണ്ടര്‍ ബൈഡന്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുമെന്നും വക്കീല്‍ അറിയിച്ചു. 53 കാരനായ ഹണ്ടര്‍ 2018ല്‍ കാലിബര്‍ കോള്‍ട്ട് കോബ്ര റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ നേരിടുന്നുണ്ട്. തോക്ക് വാങ്ങുന്ന സമയത്ത് നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും തെറ്റായ രേഖകള്‍

സമര്‍പ്പിച്ചുവെന്നതുമടക്കം കേസുകളില്‍ അദ്ദേഹത്തിനു മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ബൈഡനെ വീഡിയോയിലൂടെ ഹാജരാകാന്‍ അനുവദിക്കണമെന്ന ഹര്‍ജി കഴിഞ്ഞ ആഴ്ച ജഡ്ജി ക്രിസ്റ്റഫര്‍ ബര്‍ക്കി നിരസിച്ചിരുന്നു.പ്രതിക്ക് ഈ വിഷയത്തില്‍ പ്രത്യേക പരിഗണനയൊന്നും ലഭിക്കരുതെന്നും കോടതി വിധിയില്‍ എഴുതിയിരുന്നു.

Top