പൊന്മുടി : ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് പൊന്മുടിയലെ രക്ഷാ പ്രവർത്തനങ്ങൾക്ക് പതിനാറ് ബസുകൾ വിട്ടു നൽകി കെഎസ്ആർടിസി. ഇത് കൂടാതെ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം ഡ്രൈവര്‍ സഹിതം ദുരന്തനിവാരണ അതോറിറ്റി എപ്പോള്‍ ആവശ്യപ്പെട്ടാലും കൊടുക്കത്തക്ക തരത്തില്‍ തയാറാക്കി നിര്‍ത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയതായി സിഎംഡി അറിയിച്ചു.