തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാടിന് കൈത്താങ്ങായി കേരളം. ഗജ ദുരന്തം വിതച്ച തമിഴ്നാടിനെ സഹായിക്കുന്നതിന് 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
നേരത്തെ മഹാപ്രളയത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങായി തമിഴ്നാട് സര്‍ക്കാരും തമിഴ് ജനതയും രംഗത്തുവന്നിരുന്നു.