ഷാര്‍ജ: ക്യാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കല്‍ബ-ഫുജൈറ റോഡില്‍ വെള്ളം കയറി. ഈ റോഡുകള്‍ അടച്ചിട്ടതായും റോഡ് വീണ്ടും തുറക്കുന്നതുവരെ ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു.
ഒമാന്‍ തീരത്ത് രൂപപ്പെട്ട ക്യാര്‍, ഏതു സമയവും കല്‍ബ, ഫുജൈറ തീരങ്ങളില്‍ എത്തുമെന്നതിനെക്കുറിച്ച് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരമാലകള്‍ ഏഴടി വരെ ഉയരത്തില്‍ എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.