ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈ തീരത്ത് അപകടത്തില്‍പ്പെട്ട 20 മലയാളികളെ രക്ഷപ്പെടുത്തി

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് അപകടത്തില്‍പെട്ട പി305 ബാര്‍ജില്‍ ഉണ്ടായിരുന്ന ഇരുപതോളം മലയാളികളെ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാവിക സേന കടലില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ സുരക്ഷിതരായി രക്ഷപെടുത്താന്‍ കഴിഞ്ഞു. അപകടത്തില്‍പ്പെട്ട അന്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

ബാര്‍ജിലുണ്ടായിരുന്ന 188 പേരെ ഇന്നലെ തന്നെ നാവികസേന രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചിരുന്നു. ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും, പരുക്കേറ്റവര്‍ക്ക് 50,000 രൂപയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Top