തൃശൂര്‍ കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍ കൊരട്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറില്‍ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം.

ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ടു മക്കള്‍ക്ക് പരുക്കേറ്റു. അഭിനവ് അനുരാഗ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തില്‍ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. ഇതില്‍ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ഷീജയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റാനുള്ള നടപടിയിലാണ് പൊലീസ്.

Top