ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഇടുക്കി:  മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭർത്താവ് സുരേഷ് വെട്ടി കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മറയൂർ പൊലീസ് പറയുന്നു. ഒളിവിലുള്ള പ്രതി സുരേഷിനായി പൊലീസ് അന്വേഷണം തുടങ്ങി.

Top