കുടുംബവഴക്ക്; പഞ്ചാബില്‍ യുവാവ് ഭാര്യയേയും മക്കളെയും ചുട്ടുകൊന്ന് ജീവനൊടുക്കി

fire

കപുര്‍ത്തല: പഞ്ചാബില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയേയും മക്കളെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

ഭാര്യയുടെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പഞ്ചാബിലെ കലാസിംഗ്യയിലായിരുന്നു സംഭവം. ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന വിദേശ ഇന്ത്യക്കാരനായ കുല്‍വീന്ദര്‍ സിംഗാണ് (35) ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്.

കുല്‍വീന്ദറും മക്കളായ അഭി (5) സോനലും (8) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

Top