തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊല, ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു

തൂത്തുക്കുടി : തമിഴ്‌നാട് തൂത്തുക്കുടിയില്‍ ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ ഗര്‍ഭണിയായ യുവതിയെയും ഭര്‍ത്താവിനെയും ഒരു സംഘം വെട്ടിക്കൊന്നു. 24 കാരന്‍ ചോളൈലരാജയും ഭാര്യ 21-കാരി ജ്യോതിയുമാണ് കൊല്ലപ്പെട്ടത്. ജ്യോതി മൂന്ന് മാസം ഗര്‍ഭിണിയാണ്. ചോലൈരാജയുടെ വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കവെയാണ് സംഭവം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഇരുവരും മൂന്ന് മാസം മുന്‍പാണ് വിവാഹിതരായത്. ഇരുവരും ഉപ്പ് നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു.

സംഭവത്തില്‍ തൂത്തുക്കുടി എസ്.പി അരുണ്‍ ബാലഗോപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരാകാം കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top