ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

explosion

തിരുവനന്തപുരം: ഭാര്യയെ തീകൊളുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു.

പത്തനാപുരം പട്ടാഴി മൈലാടുംപാറ സൗമ്യാലയത്തില്‍ ഭാര്‍ഗവന്‍ ഉണ്ണിത്താന്‍ (62)ആണ് ഭാര്യ സുഭദ്രാമ്മയെ (55) തീ കൊളുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സുഭദ്രാമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

ഭര്‍ത്താവിന്റെ അമിത മദ്യപാനത്തെ തുടര്‍ന്ന് സുഭദ്രാമ്മ ഏറെ നാളായി കായംകുളത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച പട്ടാഴിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് സുഭദ്രാമ്മയെ ആശുപത്രിയില്‍ എത്തിച്ചത്.

കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭാര്‍ഗവന്‍ ഉണ്ണിത്താന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയി. മക്കള്‍: സുധീഷ്, സൗമ്യ.

Top