ഭാര്യയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കി ഭര്‍ത്താവിന്റെ ക്രൂരത

ഭുവനേശ്വര്‍: ഒഡീഷയില്‍ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കി ഭര്‍ത്താവിന്റെ ക്രൂരത. ലൈംഗിക തൊഴിലിന് വിസമ്മതിച്ചതിനാണ് ഭര്‍ത്താവ് സ്ത്രീയെ ആക്രമിച്ചത്.

10 വര്‍ഷം മുമ്പാണ് സ്ത്രീയും ചന്ദന്‍ ആചാര്യയും വിവാഹിതരായത്. പണത്തിനായി രാത്രിയില്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് സ്ത്രീ ചന്ദ്രശേഖര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവം നടന്ന രാത്രി സ്ത്രീയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ച ചന്ദന്‍, സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് കുപ്പി കുത്തിയിറക്കുകയായിരുന്നു. സ്ത്രീ, തന്റെ അമ്മയോട് കാര്യങ്ങള്‍ അറിയിച്ചതോടെയാണ് സംഭവം പുറം ലോകത്തെത്തിയത്.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് തന്നെ ലൈംഗിക തൊഴിലിനായി നിര്‍ബന്ധിച്ചിരുന്നെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ ഇത് ചെയ്യുന്നുണ്ടെന്നും അവര്‍ പൊലീസിന് മൊഴി നല്‍കി. പദ്മാവതി വിഹാറിലെ വാടക വീട്ടിലാണ് ചന്ദനും ഭാര്യയും അഞ്ച് വയസ്സുള്ള മകളും കഴിഞ്ഞിരുന്നത്.

Top