അടുത്ത വര്‍ഷത്തോടുകൂടി ഹസ്‌ക്കി ബൈക്കുകള്‍ ഇന്ത്യയിലേക്ക്

ktm

രുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്കെ വിപണിയില്‍ വന്നുതുടങ്ങിയ ഹസ്‌കി ബൈക്കുകള്‍ക്ക് ആഗോളതലത്തില്‍ വന്‍പ്രചാരമുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ ഒരു കൈനോക്കാന്‍ കമ്പനി തയ്യാറായിരുന്നില്ല.

എന്നാല്‍ ഹസ്ഖ്‌വര്‍ണയുടെ ചരടുകള്‍ കെടിഎമ്മിന്റെ കൈയ്യില്‍ വന്നോടു കൂടി സ്വീഡിഷ് നിര്‍മ്മാതാക്കളുടെ വിഖ്യാത വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകള്‍ ഇന്ത്യന്‍ തീരമണയാന്‍ പോവുകയാണ്. ഇന്ത്യയില്‍ ഹസ്‌കി ബൈക്കുകള്‍ വില്‍പനയ്‌ക്കെത്തുമെന്നു കെടിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബൈക്ക് കമ്പനിയാണ് ഹസ്ഖ്‌വര്‍ണ. ഹസ്‌കിയെന്നാണ് ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ പൊതുവേ അറിയപ്പെടാറ്.

കെടിഎം 390 ഡ്യൂക്കിന് സമാനമായ വിലനിലവാരം ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. ഇന്ത്യന്‍ നിര്‍മ്മിത ഹസ്‌ക്കികളെ കയറ്റുമതി ചെയ്യാനും കെടിഎമ്മിന് ആലോചനയുണ്ട്. ഹസ്ഖ് വര്‍ണയുടെ വരവോടു കൂടി ബജാജും കെടിഎമ്മും തമ്മിലുള്ള സഖ്യം കൂടുതല്‍ ദൃഢപ്പെടുമെന്ന കാര്യം ഉറപ്പ്.

hasqvarna-vitpilen-401-side-design-1530173970

കഫെ റേസര്‍ മോഡലാണ് വിറ്റ്പിലന്‍. സ്വാര്‍ട്ട്പിലന്‍ സ്‌ക്രാമ്പ്‌ളറും. ബജാജിന്റെ ചകാന്‍ നിര്‍മ്മാണശാലയില്‍ നിന്നും ഹസ്‌കി ബൈക്കുകള്‍ ഒരുങ്ങും. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷമാദ്യം പുതിയ ഹസ്‌കികള്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം.

കരുത്തുത്പാദനത്തില്‍ മാറ്റങ്ങളുണ്ടാകില്ല. എഞ്ചിന്‍ 44 bhp കരുത്തും 37 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. റെട്രോ കഫെ റേസിംഗ് ശൈലിയാണ് ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ അവകാശപ്പെടുന്നത്.

കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയില്‍ നിന്നും വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകള്‍ വിപണിയില്‍ അണിനിരക്കും. 390 ഡ്യുക്കില്‍ നിന്നുള്ള ഷാസിയും എഞ്ചിനുമാണ് ഹസ്‌കി ബൈക്കുകള്‍ പങ്കിടുക. അതായത് 373 സിസി നാലു സ്‌ട്രോക്ക് എഞ്ചിന്‍ വിറ്റ്പിലനിലും സ്വാര്‍ട്ട്പിലനിലും ഇടംപിടിക്കും.

അതേസമയം യാത്രാസുഖം മുന്‍നിര്‍ത്തി ഒരുങ്ങുന്ന സ്‌ക്രാമ്പ്‌ളര്‍ ബൈക്കാണ് സ്വാര്‍ട്ട്പിലന്‍. ഇന്ത്യയില്‍ വരുമ്പോള്‍ നിലവിലുള്ള പ്രത്യേക സസ്‌പെന്‍ഷന്‍ ട്രാവല്‍ സ്വാര്‍ട്ട്പിലന് ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം.

ഇതിനിടയില്‍ ഇന്ത്യയില്‍ മോഡല്‍ നിര വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കെടിഎം. ഇതിന്റെ ഭാഗമായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന 390 അഡ്വഞ്ചര്‍ മോഡലിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കൊണ്ടുവരും.

hasqvarna-svartpilen-401-side-profile-1530174006

ഇക്കാര്യം കമ്പനി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം കെടിഎം 390 അഡ്വഞ്ചര്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തും.

നിലവില്‍ വിപണിയില്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ ഡ്യൂക്ക്, സ്‌പോര്‍ട് RC മോഡലുകള്‍ മാത്രമാണ് കമ്പനിക്കുള്ളത്. കെടിഎമ്മിന്റെ റാലി റേസ് പാരമ്പര്യം മുറുക്കെ പിടിച്ചാണ് പുതിയ 390 അഡ്വഞ്ചര്‍ വിപണിയില്‍ വരിക.

രൂപഭാവത്തില്‍ 390 അഡ്വഞ്ചര്‍ മുതിര്‍ന്ന കെടിഎം 1290 അഡ്വഞ്ചറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും. അതേസമയം 390 മോഡലുകളിലുള്ള എഞ്ചിന്‍ പുതിയ 390 അഡ്വഞ്ചറിലും തുടരും.

നാലു ലക്ഷം രൂപയ്ക്കുള്ളില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കെടിഎമ്മിന്റെ ശ്രമം. ബിഎംഡബ്ല്യു G310 Gട, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, കവാസാക്കി വേര്‍സിസ് X-300 എന്നിവരോടാണ് കെടിഎം 390 അഡ്വഞ്ചര്‍ മത്സരിക്കുക.

Top