ഹസ്ഖ്വര്‍ണ സ്വാര്‍ട്ട്പിലന്‍ 401 അധികം വൈകാതെ വിപണിയിലേക്ക്

സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹസ്ഖ്വര്‍ണ രണ്ട് മോഡലുകളാണ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വാര്‍ട്ട്പിലന്‍ 200, സ്വാര്‍ട്ട്പിലന്‍ 401 എന്നീ വാഹനങ്ങള്‍ അധികം വൈകാതെ നിരത്തുകളിലേക്ക് എത്തും.

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തുന്നത്. സ്വാര്‍ട്ട്പിലന്‍ 200 പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുന്നു.

സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു. ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക.

ഈ എഞ്ചിന്‍ 25 bhp കരുത്തും 19 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ DOHC എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടര്‍ന്നേക്കുമെന്നാണ് സൂചന.

ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.

Top