ഹുവായ്‌യുടെ ബ്രാന്‍ഡുകളായ ഹുവായ് മേറ്റ് 20, മേറ്റ് 20 പ്രോ, മേറ്റ് 20 എക്‌സ് എന്നിവ ലണ്ടനില്‍ അവതരിപ്പിച്ചു. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 3120×1440 റെസൊല്യൂഷനില്‍ 6.39 കര്‍വ്ഡ് ഒഎല്‍ഇഡി 2കെ ഡിസ്‌പ്ലേയാണ് ഹുവായ് മേറ്റ് 20ക്ക് ഉള്ളത്. 40 എംപി, 20 എംപി, 8 എംപി ട്രിപ്പിള്‍ ക്യാമറകളാണ് ഉള്ളത്. 24 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 4,200 എംഎഎച്ചാണ് ബാറ്ററി.
ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്. 6 ജിബി റാം 128 ജിബി സ്‌റ്റോറേജും ഉണ്ട്. എമറാള്‍ഡ് ഗ്രീന്‍, മിഡ്‌നൈറ്റ് ബ്ലു, ട്വിലൈറ്റ്, പിങ്ക് ഗോള്‍ഡ്, ബ്ലാക്ക് എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 89,310 രൂപയാണ് ഫോണിന്റെ വില. ഒക്ടോബര്‍ 16 മുതല്‍ യുകെ, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കും.
ഹുവായ് മേറ്റ് 20 ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണാണ്. വാട്ടര്‍ഡ്രോപ്പ് നോച്ചും ഫോണിലുണ്ട്. 16 എംപി, 12 എംപി, 8 എംപി ട്രിപ്പിള്‍ ക്യാമറയാണ് ഉള്ളത്. 24 എംപി ഫ്രണ്ട് ക്യാമറയുമാണ്. 4 ജിബി റാം, 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റാണ് ഫോണിനുള്ളത്. 4,000 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം 128 ജിബി വാരിയന്റിന് 67,841 രൂപയും 6 ജിബി റാം 129 ജിബി സ്റ്റോറേജിന് 62,193 രൂപയുമാണ് വില വരുന്നത്. ഫോണ്‍ ഒക്ടോബര്‍ 16 മുതല്‍ വില്‍പ്പന ആരംഭിക്കും.
18:7:9 ആസ്‌പെക്ട് റേഷ്യോയില്‍ 7.12 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് മേറ്റ് 20 എക്‌സിന് ഉള്ളത്. 5,000 എംഎഎച്ചാണ് ബാറ്ററി. 6 ജിബി റാം 128 ജിബി സ്‌റ്റോറേജ് വാരിയന്റിന് 76,339 രൂപയാണ് വില വരുന്നത്. ഒക്ടോബര്‍ 26 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും.