മേറ്റ് 20 പ്രോ സ്ട്രാറ്റജിക് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി വാവെയ്

20 pro

‘സ്ട്രാറ്റജിക്’ എന്ന ഫ്‌ളാഗ്ഷിപ്പ് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി വാവെയ്. ഹൈഎന്‍ഡ് വേരിയന്റായ മേറ്റ് 20 പ്രോ ആണ് വാവെയ് പുറത്തിറക്കുന്നത്. ആപ്പിള്‍ ഐഫോണ്‍ X പ്ലസിന് നല്‍കും എന്നു വിചാരിക്കുന്ന 6.5 ഇഞ്ച് OLED ഡിസ്‌പ്ലേയാകും മേറ്റ് 20 പ്രോയ്ക്ക് ഉപയോഗിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2018ന്റെ അവസാന പാദത്തില്‍ വാവെയ് BOEയും വഴക്കമുളള ഡിസ്‌പ്ലേ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. കമ്പനിയുടെ സബ്‌സിഡറിയായ HiSilicon ല്‍ നിന്നുളള അടുത്ത സിസ്റ്റംഓണ്‍ചിപ്പ് ആയ Kirin 980 മേറ്റ് 20 സീരീസ് ഫോണുകള്‍ ഉപയോഗിക്കുമെന്നും കിംവദന്തികള്‍ ഉയരുന്നുണ്ട്.

ഇതു കൂടാതെ തങ്ങളുടെ മുന്‍ഗാമിയെ പോലെ കൃത്രിമ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ക്ക് വേണ്ടിയുളള ഒരു ന്യൂറല്‍ പ്രോസസിംഗ് യൂണിറ്റും ഉണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളെ കുറിച്ച് ഇതു വരെ വ്യക്തമായ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.

Top