ഹുവായ് നോവ 3, നോവ 3i ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണിലും ഫോണ്‍ ലഭ്യമാണ്. മുമ്പിലും പുറകിലും ഡ്യുവല്‍ ക്യാമറകളുള്ള ഫോണിന് ഫുള്‍ വ്യു ഡിസ്‌പ്ലേയാണ് ഉള്ളത്. പര്‍പ്പിള്‍, കറുപ്പ്, ഗോള്‍ഡ്, എന്നീ നിറങ്ങളില്‍ നോവ 3 യും കറുപ്പ്, വെള്ള, പര്‍പ്പിള്‍ നിറങ്ങളില്‍ നോവ 3iയും ലഭ്യമാകും.
ഹുവായ് നോവ 3 6ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 30,600 രൂപയാണ് വില. നോവ 3i 4ജിബി റാം 128ജിബി സ്റ്റോറേജ് വാരിയന്റിന് 20,400 രൂപയാണ് വില. നോവ 3യും നോവ 3iയും ഫുള്‍ വ്യൂ എച്ച്ഡി ഡിസ്‌പ്ലേയും മുകളില്‍ നോച്ചോടും കൂടിയതാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഇരുഫോണുകളും പ്രവര്‍ത്തിക്കുന്നത്.
നോവ 3 കിറിന്‍ 790 പ്രൊസസറിലും നോവ 3i കിറിന്‍ 710 പ്രൊസസറിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഉണ്ട്. നോവ 3യില്‍ ആപ്പിള്‍ ഐഫോണിലേതു പോലെ ഫേസ് അണ്‍ലോക്ക് ഫീച്ചറുകളും ഉണ്ട്. 10 എംപി+24 എംപി ഡ്യുവല്‍ റിയര്‍ ക്യമറയാണ് നോവ 3യുടേത്. 3,750 എംഎഎച്ചാണ് ബാറ്ററി. 16എംപി+2 എംപി ഡ്യൂവല്‍ റിയര്‍ എംപി ക്യാമറയാണ് നോവ 3iയുടേത്. 3,340 എംഎഎച്ചാണ് ബാറ്ററി.