ഹുവായ് നോവ 3i ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 10ന് ആരംഭിക്കും

nova 3i

ഹുവായ് നോവ 3i ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 10ന് ആമസോണില്‍ ആരംഭിക്കും. 20,990 രൂപയാണ് ഫോണിന്റെ ഇന്ത്യയിലെ വില. കൂടാതെ ഫോണിന്റെ പര്‍പ്പിള്‍ വാരിയന്റിന് 1,000 രൂപ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 24 എംപി 2 എംപി ഡ്യുവല്‍ ഫ്രണ്ട് ഫേസിങ് ക്യാമറയും ഉണ്ട്. 3,340 എംഎഎച്ചാണ് ബാറ്ററി. നോവ 3i കിറിന്‍ 710 പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഉണ്ട്.

Top