ആഗോളതലത്തില്‍ 60 ലക്ഷം ഫോണുകളുടെ വില്‍പ്പന പിന്നിട്ട് ഹുവായ് പി20 പരമ്പര. ഹുവായ്‌യുടെ തന്നെ പി10 പരമ്പരയിലെ ഫോണുകളേക്കാള്‍ 81 ശതമാനം വിപണിയിലെ പ്രകടനമാണ് പി 20 ഫോണുകള്‍ക്ക് കമ്പനി അവകാശപ്പെടുന്നത്. 2018 മാര്‍ച്ചിലാണ് ആഗോളതലത്തില്‍ ഈ ഫോണുകള്‍ പുറത്തിറക്കിയത്.
ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയുള്ള പി20 പ്രോ, പി20 ലൈറ്റ് എന്നീ ഫോണുകളാണ് ഈ സീരീസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
6,4999 രൂപ വില വരുന്ന പി20 പ്രോ ലോകത്ത് ആദ്യമായി ലൈക്കാ ട്രിപ്പിള്‍ റെയര്‍ ക്യാമറയോട് കൂടിയാണ് ഹുവായ് പുറത്തിറക്കിയിരിക്കുന്നത്. 40 എംപിയുടെ ആര്‍.ജി.ബി സെന്‍സറും 20 എം.പിയുടെ മോണോക്രോം സെന്‍സറും 8 എം.പിയുടെ സെന്‍സറുമാണ് ക്യാമറയില്‍. ഷാര്‍പ്പ്‌നെസ്സിനും കളര്‍ അക്വറസിക്കും ഫോക്കസിനും കോണ്‍ട്രാസ്റ്റിനുമായി ടെലിഫോട്ടോ ലെന്‍സും ക്യാമറയിലുണ്ട്.
ഈ വര്‍ഷം തന്നെ തങ്ങളില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാമെന്ന് ഹുവായ്‌യുടെ ഹാന്‍ഡ്‌സെറ്റ് പ്രൊഡക്ഷന്‍ ലൈന്‍ പ്രസിഡന്റ് കെവിന്‍ ഹോ പറഞ്ഞു.